ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ ഏപ്രില്‍ 14 ന് അവസാനിക്കാനിരിക്കെ ഇന്ത്യന്‍ റെയ്ല്‍വേയും വിമാന കമ്ബനികളും ഏപ്രില്‍ 15 മുതലുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ 21 ദിവസത്തിന് ശേഷം നീട്ടാന്‍ പദ്ധതിയില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണത്തിന് പിന്നാലെയാണിത്.

ഏപ്രില്‍ 14 ന് ശേഷം ലോക്ക്ഡൗണ്‍ നീട്ടില്ലെന്ന് സര്‍ക്കാരില്‍ നിന്ന് വ്യക്തമായ സൂചന ലഭിച്ചതോടെയാണ് ടിക്കറ്റ് ബുക്കിങ് പുനരാരംഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചില സ്വകാര്യ ഏജന്‍സികളും ബുക്കിങ് ആരംഭിച്ചിട്ടണ്ട്. സ്പൈസ്ജെറ്റ്, ഇന്‍ഡിഗോ, ഗോ എയര്‍ എന്നീ വിമാന കമ്ബനികളാണ് ബുക്കിങ് ആരംഭിച്ചിട്ടുള്ളത്. നിലവില്‍ ഇവര്‍ ആഭ്യന്തര സര്‍വീസുകളാണ് ഏപ്രില്‍ 15 മുതല്‍ ബുക്കിങിനായി തുറന്നിട്ടിരിക്കുന്നത്. എന്നാല്‍ വിമാനകമ്ബനികള്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here