യുഎഇ യുടെ വിവിധ മേഖലകളില്‍ കനത്ത മഴ. റാസല്‍ഖൈമ, അല്‍ഐന്‍, ഫുജൈറ, എന്നിവിടങ്ങളില്‍ സാമാന്യം ശക്തമായിരുന്നു. എന്നാല്‍ ചൂട് കൂടുന്നതിന് മുന്നോടിയായുള്ള പ്രതിഭാസമാണിതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു.

ഇന്നു മുതല്‍ കിഴക്കന്‍, പടിഞ്ഞാറന്‍ മേഖലകള്‍ ഭാഗികമായി മേഘാവൃതമാകും. പകല്‍ ഉഷ്ണം വര്‍ധിക്കും .പൊടിക്കാറ്റിനും സാധ്യതയുണ്ട്. നാളെ ചില മേഖലകളില്‍ സാമാന്യം ശക്തമായ മഴയും കാറ്റും പ്രതീക്ഷിക്കാം.

ഒമാനില്‍ അല്‍ ഹജര്‍ മലനിരകളോടു ചേര്‍ന്ന മേഖലകളിലും ദോഫാര്‍ ഗവര്‍ണറേറ്റിലും ഇടിയോടെ മഴയ്ക്കു സാധ്യതയുണ്ടെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here