ദുബായ് : വിശുദ്ധ റമദാൻ മാസത്തിൽ 874 തടവുകാരെ മോചിപ്പിക്കാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ബുധനാഴ്ച ഉത്തരവിട്ടു. തടവുകാർക്ക് മാപ്പ് നൽകാനുള്ള ഉത്തരവ് അവരുടെ കുടുംബങ്ങൾക്ക് സന്തോഷം നൽകുമെന്നും മാപ്പുനൽകുന്ന വ്യക്തികൾക്ക് ജീവിതത്തിൽ ഒരു പുതിയ തുടക്കം ഉണ്ടാകാനും സമൂഹത്തിൽ പുന സംഘടിപ്പിക്കാനും സഹായിക്കുമെന്ന് ദുബായ് അറ്റോർണി ജനറൽ ചാൻസലർ എസ്സാം ഇസ്സ അൽ ഹുമൈദാൻ പറഞ്ഞു.

ഷെയ്ഖ് മുഹമ്മദിന്റെ ഉത്തരവ് നടപ്പാക്കുന്നതിന് ദുബായ് പൊലീസുമായി ഏകോപിപ്പിച്ച് പബ്ലിക് പ്രോസിക്യൂഷൻ നിയമ നടപടിക്രമങ്ങൾ ആരംഭിച്ചതായും അറ്റോർണി ജനറൽ പറഞ്ഞു.യുഎഇയിൽ വിവിധ ശിക്ഷ അനുഭവിക്കുന്ന 1,511 തടവുകാരെ മോചിപ്പിക്കാൻ രാഷ്ട്രപതി ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടതിനെ തുടർന്നാണ് പ്രഖ്യാപനം.

124 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുവാമിയും ഉത്തരവിട്ടിട്ടുണ്ട്. സുപ്രീം കൗൺസിൽ അംഗവും ഉം അൽ ഖ്വൈന്റെ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല നിരവധി തടവുകാരെ മോചിപ്പിക്കാനും ഉത്തരവിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here