ബഹ്​റൈനിൽ പുതുതായി 66 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇവരിൽ 20 പേർ വിദേശ തൊഴിലാളികളാണ്​. ഇതോടെ രാജ്യത്ത്​ ചികിത്സയിലുള്ളവരുടെ എണ്ണം 1182 ആയി. പുതുതായി 11 പേർ കൂടി ചൊവ്വാഴ്​ച സുഖം പ്രാപിച്ചതോടെ രാജ്യത്ത്​ രോഗമുക്​തി നേടിയവരുടെ എണ്ണം 784 ആയി.

ഇതുവരെ 94380 പേരെയാണ്​ പരിശോധനക്ക്​ വിധേയരാക്കിയത്​. ഇ​തു​വ​രെ 997 പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ്​ രാ​ജ്യ​ത്ത്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ന്​ ക​ർ​ശ​ന ന​ട​പ​ടി​ക​ളാ​ണ്​ അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്.തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​മാ​യി താ​മ​സി​ക്കു​ന്ന സ്​​ഥ​ല​ങ്ങ​ളി​ൽ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​​െൻറ കീ​ഴി​ലു​ള്ള മെ​ഡി​ക്ക​ൽ സം​ഘ​വും പൊ​ലീ​സും പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. നി​ശ്ചി​ത എ​ണ്ണ​ത്തി​ൽ കൂ​ടു​ത​ൽ ഉ​ള്ള​വ​രെ താ​ൽ​കാ​ലി​ക താ​മ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്​ മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

അ​ദാ​രി പാ​ർ​ക്കി​ലെ താ​ൽ​കാ​ലി​ക കേ​ന്ദ്ര​ത്തി​ലാ​ണ്​ ആ​ദ്യ സം​ഘ​ത്തെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പേ​രെ മാ​റ്റി​പ്പാ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള നീ​ക്ക​ത്തി​ലാ​ണ്​ അ​ധി​കൃ​ത​ർ. പ​ല ലേ​ബ​ർ ക്യാ​മ്പു​ക​ളി​ലും പ​രി​ധി​യി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ളാ​ണ്​ താ​മ​സി​ക്കു​ന്ന​തെ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here