റമസാന്‍ പ്രമാണിച്ച്‌ അബുദാബി, ഷാര്‍ജ, അജ്മാന്‍ ജയിലുകളില്‍ കഴിയുന്ന 700 തടവുകാരെ മോചിപ്പിക്കുന്നു. അബുദാബിയില്‍ 439 തടവുകാരെ വിട്ടയക്കാന്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു.

ഷാര്‍ജ ഭരണാധികാരിയും സുപ്രീംകൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി 206 തടവുകാര്‍ക്കും അജ്മാന്‍ ഭരണാധിരിയും സുപ്രീംകൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് 55 തടവുകാര്‍ക്കും മാപ്പു നല്‍കി വിട്ടയക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. തെറ്റുകളില്‍ പശ്ചാത്തപിച്ച്‌ പുതിയൊരു ജീവിതം നയിക്കാന്‍ തടവുകാര്‍ക്ക് അവസരം ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here