ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കോവിഡ് കേസുകള്‍ സ്ഥിരീകരിക്കുന്നത് ഇന്ത്യയില്‍. 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 1.61 ലക്ഷം (1,61,736) പുതിയ കോവിഡ് കേസുകള്‍. കോവിഡ് ബാധിതരായി കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടത് 879 പേരാണ് . ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായി മരണപ്പെട്ടവരുടെ എണ്ണം 1.71 ലക്ഷം(1,71,058) കടന്നു.

ഇതുവരെ 1.36 കോടി(1,36,89,453) കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 1.22 കോടി(1,22,53,697) പേര്‍ ഇതിനകം രോഗമുക്തരായി. രാജ്യത്ത് 10 കോടി പേര്‍ ഇതിനോടകം വാക്‌സിന്‍ ഡോസ് സ്വീകരിച്ചിട്ടുണ്ട്. കോവിഡ് പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികളുടെ ഭാഗമായി വാക്‌സിനേഷന്‍ വേഗത്തിലാക്കാനുള്ള മഹാ വാക്‌സിനേഷന്‍ ക്യാമ്ബുകള്‍ പല സംസ്ഥാനങ്ങളും നടപ്പിലാക്കുന്നുണ്ട്.
കഴിഞ്ഞ24 മണിക്കൂറിനിടെ അമേരിക്കയില്‍ 56,522 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ബ്രസീലില്‍ 40,000ത്തിനടുത്ത് മാത്രമാണ് പുതിയ കേസുകള്‍.

അതേസമയം പ്രതിദിന മരണനിരക്കില്‍ അമേരിക്കയേക്കാളും ഇന്ത്യയേക്കാളും മുന്നിലാണ് ബ്രസീല്‍. 1,738 പുതിയ കോവിഡ് മരണങ്ങളാണ് ബ്രസീലില്‍ സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here