പുണ്യമാസത്തിന്റെ ദൃശ്യചാരുതയൊരുക്കാൻ നഗരത്തെ അലങ്കരിച്ച് തലസ്ഥാന നഗരസഭ. താരകങ്ങളും റമസാൻ മാസത്തിന്റെ സൂചകങ്ങളായ അറബ് ദീപങ്ങളും നഗരത്തിനു പുതിയ പ്രഭ നൽകുന്നു. അറബ് രാജ്യങ്ങളിൽ ഫവാനീസ് എന്നറിയപ്പെടുന്ന വിളക്കുകളും അനുഗൃഹീത മാസം എന്നെഴുതിയ വ്യത്യസ്ത രീതിയിലുള്ള അലങ്കാര വെളിച്ചവും പാതയോരങ്ങളിൽ തെളിഞ്ഞു.

നഗരത്തെ റമസാൻ സൗന്ദര്യത്തിലാക്കാൻ 3500 അലങ്കാര വസ്തുക്കളാണ് നഗരസഭ സ്ഥാപിച്ചത്. അബൂദാബി കോർണിഷും ഷെയ്ഖ് സായിദ്, ഷെയ്ഖ് റാഷിദ് ബ്ൻ സഈദ്, കിങ് അബ്ദുല്ല റോഡ്, അൽ ഖലീജ് അൽ അറബി സ്ട്രീറ്റ് എന്നിവയെല്ലാം അലങ്കരിച്ചിട്ടുണ്ട്.

തലസ്ഥാനത്തെ പാലങ്ങളും ചത്വരങ്ങളുമെല്ലാം പുണ്യ മാസത്തെ വരവേൽക്കുന്ന വാക്കുകൾ കൊണ്ടും വർണങ്ങൾക്കൊണ്ടും നിറ​ഞ്ഞു. ബനിയാസ്, മുഹമ്മദ് ബിൻ സായിദ്, ശഹാമ , റിയാദ്, ശഖ്ബൂത്ത്, സംഹ, മഫ്റഖ്, റഹ്ബ തുടങ്ങിയ തലസ്ഥാന നഗരിക്ക് പുറത്തുള്ള പ്രദേശങ്ങളിലും വ്രതദിനങ്ങളെ സ്വാഗതം ചെയ്ത് അലങ്കാരങ്ങളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here