റമദാന് മുന്നോടിയായി പുരാതന പള്ളി സെയ്ഫ് ബിൻ ഖാനിം മസ്ജിദ് ഉൾക്കൊള്ളുന്ന ചത്വരം കൽബ ബീച്ച് റോഡിൽ യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു.

സുപ്രധാന കാഴ്ചകൾ ഉൾക്കൊള്ളുന്ന പ്രധാന പ്രദേശമാണിത്. ഖോർ ഖൽബ കോട്ട ഇതിന്റെ വടക്ക് ഭാഗത്താണ്. തെക്ക് ഭാഗത്തായി പുതിയ കോട്ടയും ഉണ്ട്. കിഴക്ക് ഭാഗത്തായി പുതിയതായി മോടി പിടിപ്പിച്ച ഖൽബ കോർണിഷുമുണ്ട്. പ്രധാന ആകർഷണം മത്സ്യബന്ധത്തൊഴിലാളികളുടെ പൈതൃക പള്ളിയായ സെയ്ഫ് ബിൻ ഖനിം മോസ്കും ജലധാരയുമാണ്. ഇതിന്റെ ഉദ്ഘാടനവും ഷെയ്ഖ് ഡോ.സുൽത്താൻ നിർവഹിച്ചു.

ഷാർജയിലെ തന്നെ ഏറ്റവും പുരാതന പള്ളി സെയ്ഫ് ബിൻ ഖനീം മോടിയാക്കി. പവിഴപ്പുറ്റിൽ നിന്നുള്ള കല്ലുകൾ കൊണ്ടാണ് ഇത് അലങ്കരിച്ചത്. ഇതിനു പുറമേ പൗരാണികതയെ അനുസ്മരിപ്പിച്ച് ഈന്തപ്പനയോല കൊണ്ടാണ് മുകൾ വശം മേഞ്ഞത്. അലങ്കാര വിളക്കുകൾ ഇതിനു ചുറ്റും നൽകിയതോടെ എല്ലാവരുടെയും മനം കവരുന്ന ദൃശ്യവിരുന്നാവുകയാണ് ഇവിടം.

ഖോർഫക്കാൻ ഷാർജ റൂളേഴ്സ് ഓഫിസ് ഡപ്യൂട്ടി തലവൻ ഷെയ്ഖ് സയീദ് ബിൻ സഖർ അൽ ഖാസിമി, കൽബ റൂളേഴ്സ് ഓഫിസ് ഉപതലവൻ ഷെയ്ഖ് ഹെയ്തം ബിൻ സഖർ അൽ ഖാസിമി എന്നിവരും മറ്റ് ഉന്നതരും ചടങ്ങിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here