എക്സ്പോ സെന്ററിൽ നടക്കുന്ന റമസാൻ നൈറ്റ്‌സ് മേളയിലേയ്ക്ക് സന്ദര്‍ശകപ്രവാഹം. മികച്ച ഷോപ്പിങ് നടത്താനും വിനോദങ്ങളിൽ പങ്കാളികളാകാനും ആയിരക്കണക്കിന് പേരാണ് നിത്യേന എത്തുന്നത്. സന്ദർശകർക്ക് റമസാൻ സായാഹ്നങ്ങൾ ആസ്വദിക്കാനും അവസരമുണ്ട്. പ്രാദേശിക, രാജ്യാന്തര ബ്രാൻഡുകൾ തങ്ങളുടെ ഉത്പന്നങ്ങൾക്ക് 75% വരെ വിലക്കുറവ് ഏർപ്പെടുത്തിയിരിക്കുന്നു.

സാംസ്കാരിക, പൈതൃക, മത, ആരോഗ്യ അവബോധം ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന പരിപാടികൾ ആസ്വദിക്കാം. ഇഫ്താർ കോർണറിലെ രുചികരമായ പ്രാദേശിക, അറബ്, രാജ്യാന്തര വിഭവങ്ങൾ നുകരുന്നതോടൊപ്പം പാചക പരിപാടികളിൽ പങ്കുചേരാം. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകാനും സംവിധാനം ഉണ്ട്. കുട്ടികൾക്ക് ഗെയിമിങ് കേന്ദ്രമാണ് മറ്റൊരു പ്രധാന വേദി.

LEAVE A REPLY

Please enter your comment!
Please enter your name here