റാസല്‍ഖൈമയിൽ ട്രാഫിക് പിഴയിൽ 50% ഇളവ് പ്രഖ്യാപിച്ചു. 2019ലും അതിനു മുൻപും ചുമത്തിയ പിഴകൾക്കാണ് ഇളവ് ലഭിക്കുക. ഈ വർഷം സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 1 വരെയുള്ള കാലയളവിൽ പിഴ അടയ്ക്കണം. വാഹനം കണ്ടുകെട്ടിയത് ഒഴിവാക്കുമെങ്കിലും അപകടകരമാം വിധം വാഹനമോടിച്ചതിനുള്ള പിഴയ്ക്ക് ആനുകൂല്യം ലഭിക്കില്ല.

കോവിഡ് കാലത്ത് സാമ്പത്തിക പ്രയാസമനുഭവിക്കുന്നവർക്ക് സഹായകമാകാനാണ് പിഴയിൽ ഇളവ് അനുവദിച്ചതെന്ന് അധികൃതർ പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിൽ സ്മാർട് ആപ്ലിക്കേഷൻ വഴി ഇളവ് സ്വന്തമാക്കണമെന്ന് വ്യക്തമാക്കി. .

LEAVE A REPLY

Please enter your comment!
Please enter your name here