അ​പ​ക​ട​ങ്ങ​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്യു​ന്ന​തി​നും അ​നു​ബ​ന്ധ ന​ട​പ​ടി​ക​ള്‍ക്കു​മാ​യി ‘സാ​ഇ​ദ്’ ക​മ്ബ​നി​യു​മാ​യി ചേ​ര്‍ന്ന് റാ​ക് പൊ​ലീ​സ് പു​തി​യ സ്മാ​ര്‍ട്ട് ആ​പ്ലി​ക്കേ​ഷ​ന്‍ പ​ദ്ധ​തി പു​റ​ത്തി​റ​ക്കി. ചെ​റി​യ അ​പ​ക​ട​ങ്ങ​ള്‍പോ​ലും കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നും തു​ട​ര്‍ന​ട​പ​ടി​ക​ള്‍ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്ന​താ​ണ് ആ​പ്ലി​ക്കേ​ഷ​നെ​ന്ന് ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ച്‌ റാ​ക് പൊ​ലീ​സ് സെ​ന്‍ട്ര​ല്‍ ഓ​പ​റേ​ഷ​ന്‍സ് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ബ്രി​ഗേ​ഡി​യ​ര്‍ ഡോ. ​മു​ഹ​മ്മ​ദ് സ​ഈ​ദ് അ​ല്‍ ഹ​മീ​ദി പ​റ​ഞ്ഞു. റോ​ഡു​ക​ളി​ല്‍ കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളേ​ര്‍പ്പെ​ടു​ത്തി സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​ന് നൂ​ത​ന സ്മാ​ര്‍ട്ട് സേ​വ​ന-​പ​രി​ശീ​ല​നം ന​ല്‍കു​ന്ന സാ​ഇ​ദ് ട്രാ​ഫി​ക് സി​സ്​​റ്റം ക​മ്ബ​നി​യു​ടെ ആ​പ്ലി​ക്കേ​ഷ​ന് ക​ഴി​യു​മെ​ന്നും മു​ഹ​മ്മ​ദ് സ​ഈ​ദ് തു​ട​ര്‍ന്നു.

അ​നാ​യാ​സ​വും വേ​ഗ​ത്തി​ലു​മു​ള്ള നി​ര​വ​ധി സേ​വ​ന​ങ്ങ​ള്‍ ഉ​ള്‍ക്കൊ​ള്ളു​ന്ന ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ അ​പ​ക​ട സ്ഥ​ലം, അ​പ​ക​ട കാ​ര​ണ​ങ്ങ​ളു​ടെ വി​ശ​ദാം​ശം, അ​പ​ക​ട​ത്തെ തു​ട​ര്‍ന്നു​ണ്ടാ​യ നാ​ശ​ന​ഷ്​​ട​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ മ​ന​സ്സി​ലാ​ക്കു​ന്ന​തി​നും മാ​പ്പ് വ​ഴി ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ല​ളി​ത​മാ​യി പൂ​ര്‍ത്തി​യാ​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കു​മെ​ന്ന് സാ​ഇ​ദ് സി.​ഇ.​ഒ ഇ​ബ്രാ​ഹിം റ​മ​ല്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ ട്രാ​ഫി​ക് ആ​ന്‍​ഡ്​ പ​ട്രോ​ള്‍ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ബ്രി​ഗേ​ഡി​യ​ര്‍ ജ​ന​റ​ല്‍ അ​ഹ​മ്മ​ദ് സ​ഈ​ദ് അ​ല്‍ ന​ഖ്ബി, സാ​ഇ​ദ് ഓ​പ​റേ​ഷ​ന്‍ ആ​ന്‍​ഡ്​ ഇ​ന്‍സ്പെ​ക്​​ഷ​ന്‍ വി​ഭാ​ഗം എ​ക്സി. ഡ​യ​റ​ക്ട​ര്‍ ഹ​സ​ന്‍ അ​ബ്​​ദു​ല്ല അ​ല്‍ ദു​ഹൈ​രി, സാ​ഇ​ദ് നോ​ര്‍ത്തേ​ണ്‍ ഡ​യ​റ​ക്ട​ര്‍ ഖാ​ലി​ദ് അ​ല്‍ ബ​ലൂ​ഷി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here