റാഷിദ് ഖാന്റെയും തിവാത്തിയയുടെയും ബാറ്റിംഗ് കരുത്തില്‍ ഹൈദരാബാദ് സണ്‍റൈസേഴ്‌സിനെ മലര്‍ത്തിയടിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. അഞ്ച് വിക്കറ്റിനാണ് ഗുജറാത്ത് ജയം പോക്കറ്റിലാക്കിയത്. ഹൈദരാബാദിന്റെ 195 റണ്‍സ് അവസാന പന്തില്‍ ഗുജറാത്ത് മറികടന്നു. റാശിദ് ഖാന്‍ സിക്‌സര്‍ പറത്തിയാണ് ടീമിനെ വിജയത്തേരിലേറ്റിയത്.

11 പന്തില്‍ നാല് സിക്‌സറടക്കം 31 റണ്‍സുമായി റാശിദ് ഖാനും 21 പന്തില്‍ രണ്ട് സിക്‌സറും നാല് ഫോറും അടക്കം 40 റണ്‍സുമായി തിവാത്തിയയും ഓറഞ്ച് പടയെ അടിച്ചൊതുക്കി. അഭിഷേക് ശര്‍മ, ദക്ഷിണാഫ്രിക്കന്‍ താരം എയ്ഡന്‍ മര്‍ക്രാം എന്നിവരിലൂടെ ഹൈദരാബാദ് പടുത്തുയര്‍ത്തിയ മികച്ച സ്‌കോര്‍ ഇതോടെ വിഫലമാവുകയായിരുന്നു. ജയത്തോടെ 14 പോയിന്റുമായി ഗുജറാത്ത് വീണ്ടും ഒന്നാമതെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here