മാഡ്രിഡ്: സ്പാനിഷ് ലീഗ് കിരീടപ്പോരാട്ടത്തില്‍ നിലവിലെ ചാമ്ബ്യന്മാരായ റയല്‍ മാഡ്രിഡിന് തിരിച്ചടി. കളത്തില്‍ നിറഞ്ഞാടിയിട്ടും റയല്‍ ബെറ്റിസിനോട് അപ്രതീക്ഷിത സമനില വഴങ്ങേണ്ടി വന്നു. ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. റയലിന്റെ കിരീട പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ് മത്സരഫലം. ഇതോടെ എതിരാളികളായ ബാഴ്സലോണയ്ക്കും അത്ലറ്റിക്കോ മാഡ്രിഡിനും ലീഡ് നേടാനുള്ള അവസരവും ഒരുങ്ങി.

നിലവില്‍ റയലിന് 33 മത്സരങ്ങളില്‍ നിന്ന് 71 പോയിന്റാണുള്ളത്. 32 മത്സരങ്ങള്‍ കളിച്ച അത്ലറ്റിക്കോയ്ക്ക് 73ഉം 31 മത്സരങ്ങളില്‍ നിന്ന് ബാഴ്സയ്ക്ക് 68 പോയിന്റുമുണ്ട്. ബാഴ്സയ്ക്ക് ഇന്ന് വില്ലാറയലാണ് എതിരാളികള്‍. താരതമ്യേന അപകടകാരികളല്ലാത്ത വില്ലാറയലിനെ കീഴടക്കി റയലിന് ഒപ്പമെത്താന്‍ ആകും കറ്റാലന്‍ പടയ്ക്ക്. സമാനമാണ് അത്ലറ്റിക്കോയുടെ അടുത്ത പോരാട്ടം. ലീഗിലെ പത്താം സ്ഥാനക്കാരായ അത്ലറ്റിക്ക് ക്ലബ്ബാണ് എതിരാളികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here