ഇന്ന് മാഞ്ചസ്റ്ററില്‍ മാത്രമല്ല ഡാര്‍ബി നടക്കുന്നത് അങ്ങ് മാഡ്രിഡിലും ഡാര്‍ബി ദിവസമാണ്. മാഡ്രിഡ് ഡാര്‍ബിയില്‍ നേര്‍ക്കുനേര്‍ വരുന്നത് ലീഗിലെ ഒന്നാം സ്ഥാനക്കാരായ അത്ലറ്റിക്കോ മാഡ്രിഡും നിലവിലെ ലീഗ് ചാമ്ബ്യന്മാരായ റയല്‍ മാഡ്രിഡുമാണ്. ഈ സീസണില്‍ ലീഗില്‍ ഒരു പരാജയം പോലും അറിയാതെ മുന്നേറുകയാണ് സിമിയോണിയുടെ അത്ലറ്റിക്കോ മാഡ്രിഡ്. 10 മത്സരങ്ങള്‍ ലീഗില്‍ കഴിഞ്ഞപ്പോള്‍ ആകെ രണ്ടു ഗോളുകളാണ് അത്ലറ്റിക്കോ മാഡ്രിഡ് വഴങ്ങിയത്. അവരുടെ ഡിഫന്‍സ് തന്നെയാണ് അവരുടെ ശക്തിയും.

സുവാരസും മികച്ച ഫോമിലുള്ള ഫെലിക്സും അറ്റാക്കിലും അത്ലറ്റിക്കോ മാഡ്രിഡിനെ മികച്ച ഫോമില്‍ നിര്‍ത്തുന്നു. സിദാന്റെ ടീമിന് ഈ സീസണ്‍ ഇതുവരെ അത്ര മികച്ചതല്ല. ലാലിഗയില്‍ ഇപ്പോള്‍ നാലാം സ്ഥാനത്താണ് റയല്‍ ഉള്ളത്. ഇന്ന് അത്ലറ്റിക്കോയെ തോല്‍പ്പിച്ച്‌ ഒന്നാം സ്ഥാനത്തേക്കുള്ള ദൂരം കുറക്കുക ആകും സിദാന്റെ ലക്ഷ്യം. കാര്‍വഹാല്‍ പരിക്ക് മാറി എത്തിയത് സിദാന് ആശ്വാസം നല്‍കും. റയലിന്റെ ഹോം ഗ്രൗണ്ടില്‍ വെച്ചാണ് ഇന്ന് മത്സരം നടക്കുന്നത്. രാത്രി 1.30ന് മത്സരം ആരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here