കോവിഡ് പശ്ചാത്തലത്തിൽ വിവിധ വിദേശ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നവരും വാലിഡായ റസിഡൻസ് വിസകൾ കൈവശം വച്ചിരിക്കുന്നതുമായ യുഎഇ താമസക്കാർക്ക് ഇന്ന് (ജൂൺ 1) മുതൽ പ്രാദേശിക വിമാനക്കമ്പനികൾ നടത്തുന്ന ഷെഡ്യൂൾ ചെയ്തതും പ്രത്യേകമായുള്ളതുമായ വിമാനങ്ങളിലൂടെ രാജ്യത്തേക്ക് മടങ്ങാം. ഇതിനായി വിവിധ യുഎഇ ഫ്ലൈറ്റുകൾ ഈ മാസം 36 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഫ്ലൈറ്റ് സർവീസ് നടത്തും. ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്സ് ഒമ്പത് ലക്ഷ്യസ്ഥാനങ്ങളിലേക്കും അബുദാബി ആസ്ഥാനമായുള്ള ഇത്തിഹാദ് 17 ലക്ഷ്യസ്ഥാനങ്ങളിലേക്കും സർവീസ് നടത്തും. ബജറ്റ് ഫ്ലൈറ്റായ ഫ്ലൈഡുബായ് 10 രാജ്യങ്ങളിലേക്ക് പ്രത്യേക സർവീസും നടത്തുന്നുണ്ട്. വിദേശത്തുള്ള യുഎഇ വിസയുള്ള താമസക്കാർക്ക് ജൂൺ 1 മുതൽ മടങ്ങാമെന്ന് വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പും (ഐസി‌എ) മെയ് 18 ന് പ്രഖ്യാപിച്ചിരുന്നൂ.

ഫ്ലൈറ്റ് തടസ്സങ്ങൾ കാരണം ഒറ്റപ്പെട്ടവർക്ക് കുടുംബങ്ങളുമായി വീണ്ടും ഒന്നിക്കുന്നതിനുള്ള നടപടിക്രമമായി ത്വാജുഡി എന്ന സേവനത്തിൽ ആയിരുന്നു രജിസ്റ്റർ ചെയ്യേണ്ടിയിരുന്നത്. എന്നാൽ ഇപ്പോൾ, ഈ താമസക്കാർക്ക് ഐസി‌എയുടെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ഐസി‌എയുടെ അംഗീകാരമുള്ള യാത്രക്കാരെ തിരികെ യാത്ര ചെയ്യാൻ അനുവദിക്കുമെന്ന് എമിറേറ്റ്സ് അറിയിച്ചു. യു‌എഇയിലേക്ക് താമസക്കാരെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി സർക്കാരുമായും ബന്ധപ്പെട്ട അധികാരികളുമായും ചേർന്ന് പ്രവർത്തിക്കുന്നത് തുടരുകയാണെന്ന് ഫ്ലൈഡുബായ് പ്രസ്താവനയിൽ പറഞ്ഞു. ഞങ്ങളുടെ ഫ്ലൈയിംഗ് ഷെഡ്യൂളിനെക്കുറിച്ച് കൂടുതൽ പ്രഖ്യാപനങ്ങൾ നടത്തും. ജൂലൈ 1 മുതൽ ഇത്തിഹാദ് പുതിയ ബുക്കിംഗ് തുറക്കും. സാഹചര്യങ്ങൾ അനുവദിക്കുന്ന മുറയ്ക്ക് ക്രമേണ പൂർണ്ണമായ ഷെഡ്യൂളിലേക്ക് മടങ്ങുമെന്നും ഇത്തിഹാദ് അറിയിച്ചു. ജൂലൈ 1 മുതൽ നെറ്റ്‌വർക്കിലുടനീളം ഫ്ലൈറ്റുകൾക്കായി പുതിയ ബുക്കിംഗ് ആരംഭിച്ചതായും ജൂണിൽ പ്രത്യേക ഫ്ലൈറ്റുകൾ വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നതായും അവർ ഞായറാഴ്ച അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here