ഇന്ത്യയിൽ യു.ജി.സി നെറ്റ് ഉള്‍പ്പെടെയുള്ള വിവിധ മൽസര പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള തിയതി നീട്ടി. യു.ജി.സി നെറ്റ്, സി.എസ്.ഐ.ആർ നെറ്റ്, സി.എസ്.ഐ.ആർ, ഇഗ്നോ ഓപ്പൺമാറ്റ്, ജെ.എൻ.യു പ്രവേശന പരീക്ഷ എന്നിവയുടെ അപേക്ഷാത്തീയതിയാണ് നീട്ടിയത്. ജൂൺ 15 വരെയാണ് അപേക്ഷാ തിയതി നീട്ടിയിരിക്കുന്നതെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) അറിയിച്ചു.

ഇത് മൂന്നാം തവണയാണ് പ്രവേശന പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടുന്നത്. നേരത്തെ സി.എസ്.ഐ.ആർ നെറ്റിന്റെ അപേക്ഷാത്തീയതി മേയ് 16 വരെയും മറ്റുള്ളവയ്ക്ക് മേയ് 15 വരെയും സമയം നീട്ടിയിരുന്നു. ഇത് പിന്നീട് മേയ് 31 വരെ ദീർഘിപ്പിച്ചിരുന്നു.

വിദ്യാർഥികൾക്ക് അതാത് വെബ്സൈറ്റുകൾ വഴി അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കാൻ മാത്രമേ സൗകര്യമുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ nta.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here