ദുബൈയിലെ താമസക്കാർ ഒപ്പം താമസിക്കുന്നവരുടെ വിവരങ്ങൾ അറിയിക്കണമെന്ന്​ സർക്കാർ നിർദേശിച്ചിരിക്കുകയാണ്​. രണ്ടാഴ്ചയാണ്​ ഇതിന്​ സമയം അനുവദിച്ചിരിക്കുന്നത്​. കൂടെ താമസിക്കുന്ന എല്ലാവരുടെയും ​വിവരങ്ങൾ ഉൾപെടുത്തണമെന്നാണ്​ നിർദേശം. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾക്കുള്ള മറുപടികൾ:

ആരൊക്കെ രജിസ്റ്റർ ചെയ്യണം

താമസ സ്ഥലങ്ങൾ സ്വന്തമായി വാങ്ങിയവരും വാടകക്കെടുത്തവരും പ്രോപ്പർട്ടി മാനേജ്​മെന്‍റ്​ കമ്പനികളും ഡെവലപ്പർമാരും രജിസ്റ്റർ ചെയ്യണം. ആരുടെ പേരിലാണോ വാടക കരാർ എഴുതിയിരിക്കുന്നത്​ അവരാണ്​ രജിസ്റ്റർ ചെയ്യേണ്ടത്​. ദുബൈ ലാൻഡ്​ ഡിപാർട്ട്​മെന്‍റാണ്​ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്​. അതിനാൽ, ദുബൈ എമിറേറ്റിലെ താമസക്കാർക്ക്​ മാത്രമാണ്​ നിർദേശം ബാധകം.

​ആരെയൊക്കെ ഉൾപെടുത്തണം:

കൂടെ താമസിക്കുന്ന എല്ലാവരുടെയും ​വിവരങ്ങൾ ഉൾപെടുത്തണം. കുടുംബാംഗങ്ങളോടൊപ്പമാണ്​ താമസമെങ്കിൽ അവരുടെ പേരും വേണം. ഒരിക്കൽ രജിസ്റ്റർ ചെയ്ത പേരുകൾ ഇതിൽ നിന്ന് ഒഴിവാക്കാനും കൂട്ടിചേർക്കനും സൗകര്യമുണ്ടാകും.

എന്തൊക്കെ വിവരങ്ങൾ നൽകണം:

കൂടെ താമസിക്കുന്നവരുടെ പേര്​, എമിറേറ്റ്​സ്​ ഐ.ഡി, ​ജനന തീയതി എന്നിവ ഉൾപെടുത്തണം. ഒപ്പം താമസിക്കുന്നവരുടെ വിവരങ്ങൾ സഹിതമാകും ഇനി മുതൽ വാടകകരാറുകൾ തയാറാക്കുക.

എങ്ങിനെയാണ്​ രജിസ്റ്റർ ചെയ്യേണ്ടത്​:

ദുബൈ റസ്റ്റ്​ (Dubai REST) എന്ന ആപ്പ്​ ഡൗ​ൺലോഡ്​ ചെയ്യണം.

LEAVE A REPLY

Please enter your comment!
Please enter your name here