റസിഡന്‍റ്​ വിസയുള്ളവര്‍ക്ക്​ ഒമാനിലേക്ക്​ തിരികെ വരാന്‍ അനുമതി. ഒമാന്‍ വിദേശകാര്യ മന്ത്രാലയത്തിലാണ്​ അനുമതി നല്‍കേണ്ടത്​. തൊഴില്‍ വിസയിലുള്ളവര്‍ക്ക്​ പുറമെ ഫാമിലി ജോയിനിങ്​ വിസയിലുള്ളവര്‍ക്കും തിരികെ വരുന്നതിനുള്ള അനുമതിക്ക്​ അപേക്ഷിക്കാവുന്നതാണ്​.

തിരികെ വരേണ്ടവരുടെ വിസ ഏത്​ കമ്ബനിക്ക്​ കീഴിലാണോ ആ കമ്ബനിയുടെ ലെറ്റര്‍ഹെഡിലാണ്​ അപേക്ഷ നല്‍കേണ്ടത്​. പാസ്​പോര്‍ട്ട്​, വിസ,റസിഡന്‍റ്​ കാര്‍ഡ്​ കോപ്പികള്‍ എന്നിവ ഇമെയിലില്‍ അറ്റാച്ച്‌​ ചെയ്യണം. ഇതോടൊപ്പം നാട്ടില്‍ നിന്ന്​ അടിയന്തിരമായി തിരികെ കൊണ്ടുവരേണ്ട സാഹചര്യവും ഇമെയിലില്‍ വിശദമാക്കണം. [email protected] എന്ന ഇമെയില്‍ വിലാസത്തിലാണ്​ അപേക്ഷ അയക്കേണ്ടത്​. ഓരോ കേസും പ്രത്യേകം പരിഗണിച്ചാണ്​ വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കുക.

LEAVE A REPLY

Please enter your comment!
Please enter your name here