ഖത്തറില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനാരോഗ്യകേന്ദ്രമായ ഹമദ് ഹോസ്പിറ്റലില്‍ നേരിട്ടെത്തിയുള്ള ചികിത്സ വീണ്ടും നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു. കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ ലംഘിച്ചതിന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നിരവധി വ്യാപാരകേന്ദ്രങ്ങള്‍ അടച്ചിടാന്‍ വ്യവസായ മന്ത്രാലയം ഉത്തരവിട്ടു.

51 വയസ്സുള്ള വ്യക്തിയുടെ മരണമാണ് ഖത്തറില്‍ കോവിഡ് രോഗബാധയെ തുടര്‍ന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 251 ആയി. മാസങ്ങള്‍ക്ക് ശേഷം പുതിയ രോഗബാധിതരുടെ എണ്ണം വീണ്ടും ഉയര്‍ന്ന നിലയിലെത്തി. 427 പേര്‍ക്കാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here