കോ​വി​ഡ് വ്യാ​പ​നത്തിന്റെ പശ്ചാത്തലത്തില്‍ അ​ജ്മാ​നി​ല്‍ കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തി. അ​ജ്മാ​ന്‍ സാ​മ്ബ​ത്തി​ക വി​ക​സ​ന വ​കു​പ്പാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച്‌ പു​തി​യ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. സ​മൂ​ഹ​ത്തിന്റെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തിന്റെ ഭാ​ഗ​മാ​യി, വൈ​റ​സിന്റെ വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​കു​ന്ന ഒ​ത്തു​ചേ​ര​ലു​ക​ള്‍ പ​രി​മി​ത​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ന​ട​പ​ടി.

ക​ഫേ​ക​ള്‍, ല​ഘു​ഭ​ക്ഷ​ണ ഷോ​പ്പു​ക​ള്‍ (ക​ഫ്​​റ്റീ​രി​യ​ക​ള്‍), റ​സ്​​റ്റാ​റ​ന്‍​റു​ക​ള്‍ തു​ട​ങ്ങി​യ​വ അ​ര്‍​ധ​രാ​ത്രി 12 മ​ണി​ക്ക് അ​ട​ക്ക​ണം. സേ​വ​ന സൗ​ക​ര്യ​ങ്ങ​ള്‍ 50 ശ​ത​മാ​നം ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് മാ​ത്ര​മാ​യി കു​റ​ക്ക​ണം.ക​ല്യാ​ണം അ​ട​ക്ക​മു​ള്ള കൂ​ടി​ച്ചേ​ര​ലു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം പ​കു​തി​യാ​യി കു​റ​ക്ക​ണ​മെ​ന്നും നി​ര്‍ദേ​ശി​ക്കു​ന്നു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here