കോവിഡ്​ പശ്ചാത്തലത്തില്‍ സൗദി അറേബ്യയിലേക്ക്​ മടങ്ങുന്ന യാത്രക്കാര്‍ പാലിക്കേണ്ട നിബന്ധനകള്‍ എന്തെല്ലാമെന്ന്​ സൗദി എയര്‍ലൈന്‍സ്​ വ്യക്തമാക്കി. 25 ​​ രാജ്യങ്ങളില്‍ നിന്നാണ്​ ആദ്യഘട്ടത്തില്‍ സൗദിയിലേക്ക്​ വരാന്‍ അനുമതിയുണ്ടാവുക എന്ന​ സൂചനയോടെ ഈ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്​ മാത്രമായാണ്​​ നിബന്ധന ഏര്‍പ്പെടുത്തിയിരിക്കുന്നത്​.

യാത്രക്കാര്‍ ആരോഗ്യ നിബന്ധനകള്‍ പാലിക്കുമെന്ന​ പ്രതിജ്ഞ ഫോറം പൂരിപ്പിച്ച്‌​ ഒപ്പിട്ട്​ നല്‍കണം. വിമാനത്താവളത്തിലെ ആരോഗ്യ നിരീക്ഷണ കേന്ദ്രത്തിലാണ്​​ ഏല്‍പിക്കേണ്ടത്​. ഏഴ്​ ദിവസത്തെ ഹോം ക്വാറന്‍റീന്‍ നിര്‍ബന്ധം. ആരോഗ്യ ജീവനക്കാര്‍ക്ക്​​ ക്വാറന്‍റീന്‍ മൂന്ന്​ ദിവസമായിരിക്കും. ക്വാറന്‍റീന്‍ കാലാവധി അവസാനിക്കുമ്പോൾ കോവിഡ്​ പരിശോധനക്ക്​ വിധേയമാകുകയും ​​ഫലം നെഗറ്റീവാവുകയും വേണം.

യാത്രക്കാരുടെ മൊബൈല്‍ ഫോണുകളില്‍ തത്​മന്‍, തവക്കല്‍ ആപ്ലിക്കേഷനുകള്‍ ഇന്‍സ്​റ്റാള്‍ ചെയ്​തിരിക്കണം. രാജ്യത്തേക്ക്​ പ്രവേശിച്ചാല്‍​ എട്ട്​ മണിക്കൂറിനുള്ളില്‍ ‘തത്​മന്‍’ ആപ്​ വഴി വീട്​ സ്​ഥിതി ചെയ്യുന്ന സ്ഥലം നിര്‍ണയിക്കണം. കോവിഡ്​ ലക്ഷണം വല്ലതും അനുഭവപ്പെടുന്നവര്‍ ഉടനെ 937 നമ്ബറില്‍ ബന്ധ​പ്പെടുകയോ അടിയന്തിര കേസുകളില്‍ അടുത്ത ആരോഗ്യ കേന്ദ്രത്തിലേക്ക്​ ​പോകുകയോ വേണം.

LEAVE A REPLY

Please enter your comment!
Please enter your name here