യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ബുധനാഴ്ച ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ദുബായിൽ റിട്ടയർമെന്റ് വിസയ്ക്ക് അപേക്ഷിക്കാനുള്ള സംരംഭം പ്രഖ്യാപിച്ചു. “റിട്ടയർമെന്റ് ഇൻ ദുബായ്” പ്രോഗ്രാമിന് കീഴിൽ ഇതിനായി അപേക്ഷ സമർപ്പിക്കാം. ജിസിസി മേഖലയിലെ ആദ്യത്തെ റിട്ടയർമെന്റ് വിസ പദ്ധതിയായ ഇത് ദുബായ് ടൂറിസവും ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി, ഫോറിനേഴ്സ് അഫയേഴ്സും തമ്മിലുള്ള സഹകരണത്തിന്റെ ഫലമായാണ് പ്രാബല്യത്തിൽ വന്നിരിക്കുന്നത്.

യുഎഇക്ക് പുറത്തുള്ളവരും 55 വയസ്സിന് മുകളിലുള്ളവരുമായ ഏത് താമസക്കാരനോ വിരമിച്ചയാൾക്കോ ​​http://www.retireindubai.com വെബ്സൈറ്റ് വഴി റിട്ടയർമെന്റ് വിസയ്ക്ക് അപേക്ഷിക്കാം.ഓരോ അഞ്ച് വർഷത്തിലും പുതുക്കാവുന്ന ഒരു റിട്ടയർമെന്റ് വിസ ലഭിക്കുന്നതിന് നിബന്ധനകളും വ്യവസ്ഥകളും ഉണ്ട്. വിരമിച്ചയാൾക്ക് നിക്ഷേപങ്ങളിൽ നിന്നോ പെൻഷനിൽ നിന്നോ ആയി, പ്രതിമാസം 20,000 ദിർഹം വരുമാനം ഉണ്ടായിരിക്കണം. അല്ലെങ്കിൽ ഒരു ദശലക്ഷം ദിർഹത്തിന്റെ ബാങ്ക് ബാലൻസോ ദുബായിൽ രണ്ട് ദശലക്ഷം ദിർഹത്തിന്റെ സ്വത്തോ സ്വന്തമായി ഉണ്ടായിരിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here