ഇറാഖിലെ അമേരിക്കന്‍ എംബസിക്ക് നേരെ വീണ്ടും റോക്കറ്റ് ആക്രമണം. ബഗ്ദാദിലെ ഗ്രീന്‍ സോണില്‍ സ്ഥിതി ചെയ്യുന്ന എംബസിക്ക് നേരെ ശനിയാഴ്ച രാത്രിയാണ് റോക്കറ്റ് ആക്രമണമുണ്ടായത്. എന്നാല്‍ ആക്രമണം വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തതിനാല്‍ നാശനഷ്ടങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല. ഇറാഖിലെ അമേരിക്കന്‍ എംബസിക്കും മറ്റ് സൈനിക കേന്ദ്രങ്ങള്‍ക്കും നേരെ ഈയിടെയായി നിരവധി റോക്കറ്റ് ആക്രമണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. യുഎസ് സേനാ കേന്ദ്രത്തിനും രാജ്യാന്തര വിമാനത്താവളത്തിനും നേരെ റോക്കറ്റ് ആക്രമണം നടത്തുന്നുവെന്ന് സംശയിക്കുന്ന ആഭ്യന്തര സായുധ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ രണ്ടാഴ്ച മുമ്പ് സേന പരിശോധന നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here