ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് പത്ത് റണ്‍സ് ജയം. ആര്‍സിബി ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സണ്‍റൈസേഴ്സ് 19.4 ഓവറില്‍ 153 റണ്‍സിന് എല്ലാവരും പുറത്തായി.
സണ്‍റൈസേഴ്സിനായി ജോണി ബെയര്‍സ്റ്റോ (43 പന്തില്‍ 61), മനീഷ് പാണ്ഡെ (33 പന്തില്‍ 34) എന്നിവര്‍ മാത്രമേ തിളങ്ങിയുള്ളൂ. റോയല്‍ ചലഞ്ചേഴ്സിനായി യുസ്വേന്ദ്ര ചാഹല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. സൈനി, ദുബെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി.
15.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സ് എന്ന നിലയില്‍നിന്നായിരുന്നു സണ്‍റൈസേഴ്സ് കൂട്ടത്തകര്‍ച്ച നേരിട്ടത്. ബെയര്‍സ്റ്റോയെ ബൗള്‍ഡാക്കി ചാഹലാണ് കളിയുടെ ഗതി ആര്‍സിബിക്ക് അനുകൂലമാക്കിയത്. നേരത്തേ, അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ മലയാളി താരം ദേവ്ദത്ത് പടിക്കല്‍, എബി ഡിവില്യേഴ്സ് എന്നിവരുടെ അര്‍ധസെഞ്ചുറിയാണ് ബംഗളൂരുവിന് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്.