ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 55.41 ലക്ഷമായി. മരണം 88,723. കോവിഡ് മുക്തരുടെ എണ്ണം 44.32 ലക്ഷമായി. രാജ്യത്തെ കോവിഡ് കേസുകളില്‍ 76 ശതമാനവും മരണങ്ങളില്‍ 86 ശതമാനവും 10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ്. ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 15,000 പേര്‍ പോസിറ്റീവായി.

മഹാരാഷ്ട്രയില്‍ ഇന്നലെ 15,738 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 344 പേരാണ് മരിച്ചത്. രോഗ മുക്തരുടെ ഇന്നലെത്തെ എണ്ണം 30,000 കടന്നു. ഇന്നലെ 32,007 പേരാണ് രോഗ മുക്തരായി ആശുപത്രി വിട്ടത്. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 12,24,380 ആയി. 9,16,348 പേര്‍ക്ക് രോഗമുക്തി. സംസ്ഥാനത്തെ മൊത്തം മരണസംഖ്യ 33,015 ആയി. നിലവില്‍ 2,74,623 ആണ് ആക്ടീവ് കേസുകള്‍.

കര്‍ണാടകയില്‍ ഇന്നലെ 7,339 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗ ബാധിതരേക്കാള്‍ ഇന്നലെ രോഗ മുക്തരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായത് സംസ്ഥാനത്തിന് ആശ്വാസമാണ്. ഇന്നലെ 9,925 പേര്‍ക്കാണ് രോഗ മുക്തി. ഇന്നലെ 122 പേരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം മരണം 8,145 ആയി. മൊത്തം രോഗികളുടെ എണ്ണം 5,26,876 ആയി ഉയര്‍ന്നു. 4,23,377 പേര്‍ ഇതുവരെയായി രോഗ മുക്തരായി ആശുപത്രി വിട്ടു. 95,335 ആക്ടീവ് കേസുകളാണ് സംസ്ഥാനത്ത്.

തമിഴ്നാട്ടില്‍ ഇന്നലെ 5,344 പേര്‍ക്കാണ് രോഗം. തമിഴ്നാട്ടിലും രോഗികളേക്കാള്‍ രോഗ മുക്തരുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്.ഇന്നലെ 5,492 പേര്‍ക്കാണ് രോഗ മുക്തി. സംസ്ഥാനത്ത് ഇന്നലെ 60 പേരാണ് മരിച്ചത്. ഇതോടെ മൊത്തം മരണ സംഖ്യ 8,871 ആയി. മൊത്തം രോഗികളുടെ എണ്ണം 5,47,337 ആയി ഉയര്‍ന്നു. 4,91,971 പേര്‍ക്കാണ് രോഗമുക്തി.

LEAVE A REPLY

Please enter your comment!
Please enter your name here