റ​ഷ്യ​യു​ടെ കൊ​റോ​ണ വാ​ക്സി​ന്‍ സ്പു​ട്നി​ക് 95 ശ​ത​മാ​ന​വും ഫ​ല​പ്ര​ദ​മെ​ന്നു നി​ര്‍​മാ​താ​ക്ക​ള്‍. പ​രീ​ക്ഷ​ണ​ത്തി​ല്‍​നി​ന്നും ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ ഇ​ട​ക്കാ​ല വി​ശ​ക​ല​ന​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണു വാ​ക്സി​ന്‍ ഫ​ല​പ്ര​ദ​മെ​ന്ന ക​ണ്ടെ​ത്ത​ലി​ല്‍ എ​ത്തി​യ​തെ​ന്നാ​ണു റ​ഷ്യ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ആദ്യ ഡോസ് നല്‍കിയതിന് ശേഷം അടുത്ത 42 ദിവസങ്ങളില്‍ ശേഖരിച്ച വിവരങ്ങളാണ് അധികൃതര്‍ വിശകലനത്തിന് വിധേയമാക്കിയത്. കൂടുതല്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയതോടെ പൊതുവിപണിയില്‍ ലഭ്യമാക്കാനുള്ള നടപടികളും നിര്‍മ്മാതാക്കള്‍ ആരംഭിച്ചിട്ടുണ്ട്.

പ​രീ​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യ 18,794 പേ​രി​ല്‍ 39 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. പ​രീ​ക്ഷ​ണം ന​ട​ത്തി​യ​വ​രി​ല്‍ 28 ദി​വ​സ​ത്തി​നു​ശേ​ഷം ഫ​ലം വി​ല​യി​രു​ത്തി​യ​പ്പോ​ള്‍ 91.4 ശ​ത​മാ​ന​വും 42 ദി​വ​സ​ത്തി​നു​ശേ​ഷം വി​ല​യി​രു​ത്തി​യ​പ്പോ​ള്‍ 95 ശ​ത​മാ​ന​വും ഫ​ല​പ്ര​ദ​മാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​താ​യും റ​ഷ്യ​ന്‍ ഡ​യ​റ​ക്‌ട് ഇ​ന്‍​വെ​സ്റ്റ്മെ​ന്‍റ് ത​ല​വ​ന്‍ പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here