ഖത്തറില്‍ ഇന്ന് 236 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 52 പേര്‍ രാജ്യത്തിന് പുറത്തു നിന്നും എത്തിയവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 212 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 134,698 ആയി.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 2,708 പേരാണ്. ഇതില്‍ 283 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു.38 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. സുഖം പ്രാപിച്ചവരുടെ ആകെ എണ്ണം 1,34,698. 24 മണിക്കൂറിനിടെ 10,745 പേരെ കൂടി പരിശോധിച്ചതോടെ കോവിഡ് പരിശോധനയ്ക്ക് വിധേയമായവരുടെ എണ്ണം 10,88,913 ആയി .

LEAVE A REPLY

Please enter your comment!
Please enter your name here