കൊറോണ രൂക്ഷമായ മഹാരാഷ്ട്രയില്‍ വീണ്ടും സഹായഹസ്തവുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഇത്തവണ 5000 ത്തോളം ആളുകള്‍ക്ക് ഒരു മാസത്തേക്ക് സൗജന്യ റേഷന്‍ നല്‍കാനാണ് സച്ചിന്‍ തയ്യാറെടുക്കുന്നത്. കൊറോണ വൈറസ് സൃഷ്ടിച്ച പ്രതിസന്ധിക്കിടെ ഭക്ഷണം പോലും കിട്ടാതെ അലയുന്ന പാവപ്പെട്ടവരെ സഹായിക്കുന്ന അപ്നാലയ എന്ന ലാഭേതര സന്നദ്ധ സംഘടനയാണ് സച്ചിന്റെ സഹായത്തെക്കുറിച്ച്‌ ട്വീറ്റിലൂടെ വ്യക്തമാക്കിയത്. അപ്നാലയക്ക് എല്ലാവിധ ആശംസകളും നേര്‍ന്ന സച്ചിന്‍ നല്ല പ്രവര്‍ത്തികള്‍ ഇനിയും തുടരുകയെന്നും പറഞ്ഞു.

നേരത്തെ,കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് 50 ലക്ഷം രൂപ സച്ചിന്‍ സംഭാവന നല്‍കിയിരുന്നു. 25 ലക്ഷം രൂപ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും 25 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ പിഎം കെയേഴ്സ് ഫണ്ടിലേക്കുമാണ് സച്ചിന്‍ നല്‍കിയത്. നേരത്തെ ക്രിക്കറ്റ് താരങ്ങളായ ഗൗതം ഗംഭീര്‍, സുരേഷ് റെയ്ന, വീരാട് കോഹ്ലി തുടങ്ങിയവര്‍ വൈറസിനെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് സംഭാവന നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here