ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് പുറത്തുവിട്ട പഠന റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ കോവിഡ്-19 സമൂഹ വ്യാപന ഘട്ടത്തിലാണ് ഉള്ളതെന്ന് സൂചിപ്പിക്കുന്നു. കോവിഡ് ബാധയുടെ ലക്ഷണമായ ശ്വാസകോശരോഗം ഉള്ളവരിലും വിദേശ യാത്ര കഴിഞ്ഞു വന്നവരിലും ആരോഗ്യ പ്രവർത്തകരിലും നടത്തിയ പഠനത്തിൽ നിന്നാണ് സമൂഹ വ്യാപനത്തിന്റെ സൂചനകൾ ലഭ്യമായത്.

ഇന്ത്യയിലെ 20 സംസ്ഥാനങ്ങളിലെ 52 ജില്ലകളിൽനിന്നുള്ള 5911 പേരെയാണ് പഠനവിധേയമാക്കിയത്. ഫെബ്രുവരി 15നും ഏപ്രിൽ രണ്ടിനും ഇടയിൽ നടത്തിയ പരിശോധനകളിൽ രോഗം സ്ഥിരീകരിച്ചവരിൽ 39.2 ശതമാനം പേർ മാത്രമാണ് വിദേശയാത്ര കഴിഞ്ഞവർ.രണ്ട് ശതമാനം പേരാണ് വിദേശയാത്ര നടത്താത്തവരും മറ്റു രോഗികളുമായി ഇടപെടാത്തവരുമായി ഉള്ളത്. രണ്ട് ശതമാനം പേർ കോവിഡ് രോഗികളുമായി സമ്പർക്കം ഉണ്ടായിരുന്നവരും ഒരു ശതമാനം പേർ വിദേശയാത്ര നടത്തിയവരുമായി സമ്പർക്കം ഉണ്ടായിരുന്നവരും ആണ്.

ഐ.സി.എം.ആർ മേധാവി ബൽറാം താർക്കർ അടക്കമുള്ള ശാസ്ത്രജ്ഞർ നടത്തിയ ഈ പഠനം ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ചിൽ ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here