സൗദിയില്‍ കോവിഡ് ബാധിച്ച്‌​ ചൊവ്വാഴ്​ച 31 പേര്‍ മരിച്ചു. 1114 പേര്‍ക്ക്​​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചു​. 1044 രോഗികള്‍ സുഖം പ്രാപിച്ചു.​​ ആകെ റിപ്പോര്‍ട്ട്​ ചെയ്​ത 309768 കോവിഡ്​ കേസുകളില്‍ 283932ഉം രോഗമുക്തി നേടി. രാജ്യത്തിനുള്ളിലെ ആകെ രോഗമുക്തി നിരക്ക്​ 91.8 ശതമാനമായി ഉയര്‍ന്നു.

ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 22114 ആയി കുറഞ്ഞു. ഇതില്‍ 1639 പേരുടെ​ നില​ ഗുരുതരമാണ്​​. ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബാക്കിയുള്ളവരുടെ ​ആരോഗ്യനില തൃപ്തികരമാണ്​. ആകെ മരണസംഖ്യ 3722 ആയി ഉയര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here