യുഎഇ യിൽ ഇന്ന് 339 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം ഇതോടെ 67,621 ആയി. ഇന്ന് രാജ്യത്ത് കോവിഡ് മൂലം ഒരാൾ മരണപ്പെട്ടു. അതേ സമയം 172 പേർക്ക് രോഗം പൂർണമായും ഭേദമായി. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം ഇതോടെ 58,754 ആയി.

UAE detects 424 new COVID-19 infections | Arab News

കോവിഡ് 19 ദുരിത കാലത്ത് ആശ്വാസവുമായി റാസൽഖൈമ ഭരണാധികാരി. ലോക്ഡൗൺ പ്രതികൂലമായി ബാധിച്ച ചില വാണിജ്യ പ്രവർത്തനങ്ങൾ, വ്യാപാര ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട പിഴ തുടങ്ങിയ കാര്യങ്ങളിൽ ഇളവ് അടക്കമുള്ള നടപടികൾക്ക് സുപ്രീം കൗൺസിൽ അംഗവും റാസൽ ഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി ഉത്തരവിട്ടു.

പുതിയ നിർദ്ദേശങ്ങൾ പ്രധാന സാമ്പത്തിക മേഖലകളിൽ ബിസിനസ്സ് തുടർച്ച ഉറപ്പുവരുത്തുന്നതിനും കൊറോണ വൈറസ് വരുത്തിയ പ്രതിസന്ധി ലഘൂകരിക്കുന്നതിനും എമിറേറ്റിന്റെ സമ്പദ്‌വ്യവസ്ഥ എല്ലാ മേഖലകളിലും ശ്രദ്ധേയമായ പ്രകടനവും മത്സരശേഷിയും രേഖപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും പദ്ധതി ഉപകാരപ്പെടുമെന്നാണു പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here