സൗദിയിൽ കർഫ്യൂ ഭാഗികമായി എടുത്തുകളഞ്ഞതിന്‌ രാജ്യത്ത്‌ കോവിഡ്‌ ഭീഷണി അവസാനിച്ചുവെന്ന് അർഥമില്ലെന്ന് സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ്‌ റബീഅ പറഞ്ഞു. കൃത്യമായ നിരീക്ഷണവും പരിശോധനയും ശക്തമാക്കിയതിനാൽ ദൈനം ദിന കേസുകളിൽ വർധനവ്‌ തന്നെയാണ്‌ ഉള്ളത്‌. ലോകത്തെ‌ എല്ലായിടത്തെയും പോലെ ഇപ്പോഴും രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും കോവിഡ്‌ വ്യാപനം ഉണ്ടെന്നാണ്‌ ഇത്‌ തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കർഫ്യു ഇളവുകൾ നിയന്ത്രണങ്ങളും മുൻകരുതലുകളും ഉപേക്ഷിക്കാനുള്ളതാകരുത്‌.

അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും, ഇറങ്ങേണ്ടി വരുമ്പോൾ രോഗം പടരാതിരിക്കുന്നതിന്‌ മാസ്ക്‌ ഉൾപ്പെടെയുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. പൗരന്മാരുടെയും വിദേശികളുടെയും ക്ഷേമവും സുരക്ഷയും ഉറപ്പാക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണ്‌. അതിന്‌ ആവശ്യമായ വിദഗ്ധ ശുപാർശകൾ നടപ്പാക്കുകയാണെന്നും മന്ത്രി പറഞ്ഞു. ആത്മാർഥതയോടെയും അശ്രാന്തമായും പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here