സൗദിയിൽ സുഖം പ്രാപിക്കുന്നവരുടെ എണ്ണം തുടർച്ചയായി ഉയരുന്നു. ബുധനാഴ്​ച 1322 പേർക്ക്​ അസുഖം​ ഭേദമായതോടെ രോഗമുക്തരുടെ എണ്ണം 6783 ആയി. 24 മണിക്കൂറിനിടെ ഒമ്പത്​ പേർ കൂടി മരിച്ചു. ഒരു സ്വദേശിയും എട്ട്​ വിദേശികളുമാണ്​ മരിച്ചത്​. സ്വദേശി ജിദ്ദയിലാണ്​ മരിച്ചത്​. റിയാദ്​, ജിദ്ദ, മദ്ദ, മദീന എന്നിവിടങ്ങളിലാണ്​ വിദേശികളുടെ മരണം. 27നും 82നും ഇടയിൽ പ്രായമുള്ളവരാണ്​ ഇവർ​. ഇതോടെ ആകെ മരണ സംഖ്യ 209 ആയി. 1687 പേരിൽ പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ​ രാജ്യത്ത്​ ഇതുവരെ റിപ്പോർട്ട്​ ചെയ്യ​പ്പെട്ട കോവിഡ്​ കേസുകളുടെ എണ്ണം 31938 ആയി.

ആകെ കോവിഡ്​ ടെസ്​റ്റുകളുടെ എണ്ണം 365,093 ആയി. പുതിയ രോഗികളിൽ 80 ശതമാനം പുരുഷന്മാരും 8 ശതമാനം സ്​ത്രീകളുമാണെന്ന്​ ആരോഗ്യമന്ത്രാലയ വക്താവ്​ ഡോ. മുഹമ്മദ്​ അബ്​ദു അൽഅലി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതിൽ 27 ശതമാനം സൗദികളും 73 ശതമാനം വിദേശികളുമാണ്​. ആറ്​​​ ശതമാനം കുട്ടികളും മൂന്ന്​​​​ ശതമാനം കൗമാരക്കാരും 91 ശതമാനം മുതിർന്നവരുമാണ്​.

ചികിത്സയിൽ കഴിയുന്ന 24946 ആളുകളിൽ 137 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​. രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ്​ രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ്​ സർവേ 20 ദിവസം പിന്നിട്ടു. വീടുകളിലും മറ്റ്​ താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കൽ ടീമി​ന്റെ പരിശോധന തുടരുകയാണ്​. അഞ്ച്​ പേർ വീതം മരിച്ചതോടെ മക്കയിൽ മരണസംഖ്യ 90 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here