റിയാദ്​: സൗദിയിൽ കോവിഡ്​ ബാധിച്ച്​ ഇന്ന് മൂന്നുപേർ മരിച്ചു. ഹുഫൂഫിൽ സൗദി പൗരനും മക്കയിലും ജിദ്ദയിലും ഓരോ പ്രവാസികളുമാണ്​ മരിച്ചത്​. ഇതോടെ ആകെ മരണസംഖ്യ 137 ആയി. ഗുരുതരാവസ്ഥയിൽ 115 പേർ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. പുതുതായി 1223 പേരിൽ രോഗം സ്ഥിരീകരിച്ചതോടെ ആകെ ​വൈറസ്​ ബാധിതരുടെ എണ്ണം 17522 ആയെന്ന് ആരോഗ്യമന്ത്രാലയ വക്താവ്​ ഡോ. മുഹമ്മദ്​ അബ്​ദു അൽഅലി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ചികിത്സയിലുള്ളത്​ 15026 പേരാണ്​. 142 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചു. ഇതോടെ രോഗമുക്തരുടെ മൊത്തം എണ്ണം 2357 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവിൽ 15 ശതമാനം സൗദി പൗരന്മാരും 85 ശതമാനം വിദേശികളുമാണ്​. രാജ്യത്ത്​ ഇപ്പോഴും വൈറസ്​ സജീവ സാന്നിദ്ധ്യമുണ്ടെന്നും രോഗം പടരുന്ന അപകടകരമായ സാഹചര്യം നിലനിൽക്കുന്നെണ്ടെന്നും ഡോ. മുഹമ്മദ്​ അബ്​ദു അൽഅലി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here