ജറുസലം: കൊറോണ​ പ്രതിരോധത്തിലെ വീഴ്​ചകൾക്ക്​ ഏറെ പഴികേട്ട​ ഇസ്രായേൽ ആരോഗ്യ മന്ത്രി യാക്കോവ് ലിറ്റ്സ്മാൻ രാജി പ്രഖ്യാപിച്ചു. രാജിക്കാര്യം പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അറിയിച്ചതായി ഇസ്രായേലി പത്രമായ ഹാരെറ്റ്​സ്​ റിപ്പോർട്ട്​ ചെയ്​തു​. എന്നാൽ, സർക്കാർ ഇതിൽ തീരുമാനമെടുത്തിട്ടില്ല.

വൈറസ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ യാക്കോവ് ലിറ്റ്സ്മാൻ ഗുരുതരമായ അലംഭാവം കാണിച്ചുവെന്നാണ്​ ആരോപണം. 15,398 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ച രാജ്യത്ത്​ ഇതിനകം 199 രോഗികളാണ്​ മരിച്ചത്​. തുടക്കത്തിൽ സാമൂഹിക അകലം പാലിക്കുന്നതിൽനിന്ന് തീവ്ര ഓർത്തഡോക്സ് ജൂതസമൂഹത്തിന്​ ഇളവ്​ നൽകിയിരുന്നു. ഇവർക്കിടയിൽ​ രോഗബാധ വ്യാപകമാകാൻ ഈ തീരുമാനം ഇടയാക്കിയതായാണ്​ വിലയിരുത്തൽ. കൂടാതെ, പൊതു കുളിമുറികളും സിനഗോഗുകളും തുറന്നിടാൻ അനുവദിച്ചതും രോഗവ്യാപനത്തിന്​ കാരണമായി.

LEAVE A REPLY

Please enter your comment!
Please enter your name here