ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന് വിദേശികളും സ്വദേശികളും അടക്കം 60,000 പേര്‍ക്ക് അനുമതി നല്‍കി സൗദി അറേബ്യ. 45,000 വിദേശികള്‍ക്കും 15,000 സ്വദേശികള്‍ക്കുമാണ് തീര്‍ഥാടനത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. സൗദി ആരോ​ഗ്യമന്ത്രാലയമാണ് ഇക്കാര്യം വ്യക്കമാക്കിയത്.

ഇന്ത്യയില്‍ നിന്ന് 5000 പേര്‍ക്കാകും ഇത്തവണ ഹജ്ജിന് പോകാന്‍ സാധിക്കുക. ജൂലൈ 17 മുതല്‍ 22 വരെയായിരിക്കും ഹജ്ജ് സര്‍വീസുകള്‍ ആരംഭിക്കുക. ഹജ്ജ് തീര്‍ഥാടനത്തിന് എത്തുന്നവര്‍ പാലിക്കേണ്ട കൊവിഡ് മാര്‍​ഗ നിര്‍ദേശങ്ങളും സൗദി ആരോ​ഗ്യമന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. 18നും 60നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് തീര്‍ഥാടനത്തിന് അനുമതി. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും അനുമതിയില്ല. ശാരീരിക അസ്വസ്ഥതകള്‍ ഉള്ളവര്‍ക്കും അനുമതി നല്‍കില്ല. ആറ് മാസമായി ഒരു തരത്തിലുള്ള രോ​ഗങ്ങളും ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന രേഖ ആവശ്യമാണ്.

കൊവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചിരിക്കണം. വാക്സിന്‍ എടുത്തതായി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഹജ്ജിനായി സൗദിയില്‍ എത്തുന്നവര്‍ മൂന്ന് ദിവസം ക്വാറന്റൈനില്‍ കഴിയണം. സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക തുടങ്ങിയ കൊവിഡ് മുന്‍കരുതലുകളും കര്‍ശനമായി പാലിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here