രാജ്യത്ത് സ​മൂ​ഹ​ മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് മേല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ പു​തി​യ ഐ​ടി മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​മെ​ന്ന് ഗൂ​ഗി​ള്‍. ഉ​ള്ള​ട​ക്ക​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ എക്കാലവും പാ​ലി​ച്ചി​ട്ടു​ണ്ടെ​ന്നും നി​യ​മം അ​നു​സ​രി​ച്ചേ പ്ര​വ​ര്‍​ത്തി​ക്കു​ക​യു​ള്ളു​വെ​ന്നും ഗൂ​ഗി​ള്‍ വ്യ​ക്ത​മാ​ക്കി.

യു​ട്യൂ​ബ് ഉള്‍പ്പടെയുള്ള ഗൂ​ഗി​ള്‍ സേ​വ​ന​ങ്ങ​ള്‍​ക്ക് നി​ര്‍​ദേ​ശ​ങ്ങ​ള്‍ ബാ​ധ​ക​മാ​ക്കു​മെ​ന്നും ഗൂ​ഗി​ള്‍ വൃ​ത്ത​ങ്ങ​ള്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ അ​റി​യി​ച്ചു. എന്നാല്‍ ഐ​ടി മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളോ​ട് വി​യോ​ജി​ച്ച്‌ രേഖപ്പെടുത്തി വാ​ട്ട്സ്‌ആ​പ്പ് രം​ഗ​ത്തെ​ത്തി. കേന്ദ്ര സര്‍ക്കാര്‍ പരിഷ്‌ക്കരിച്ച ന​യം സ്വ​കാ​ര്യ​ത​യ്ക്ക് ത​ട​സ​മെ​ന്നാണ് വാ​ട്ട്സ്‌ആ​പ്പ് ഉയര്‍ത്തുന്ന വാദം.

അതെ സമയം ഐ​ടി നി​യ​മ​ങ്ങ​ള്‍​ക്ക് അ​നു​സ​രി​ച്ച്‌ പ്ര​വ​ര്‍​ത്ത​നം മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്നും ചി​ല വി​ഷ​യ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച ന​ട​ക്കു​ന്ന​താ​യും ഫേ​സ്ബു​ക്ക് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് കേന്ദ്രം അ​നു​വ​ദി​ച്ച മൂ​ന്നു​മാ​സ​ത്തെ സ​മ​യം ചൊ​വ്വാ​ഴ്ച​യാ​ണ് അ​വ​സാ​നി​ച്ച​ത്.

എന്നാല്‍ സമൂഹ മാധ്യമങ്ങളായ വാ​ട്ട്സ്‌ആ​പ്പ്, ഫേ​സ്ബു​ക്ക്, ട്വി​റ്റ​ര്‍, ഇ​ന്‍​സ്റ്റ​ഗ്രാം തു​ട​ങ്ങി​യ മു​ന്‍​നി​ര മാ​ധ്യ​മ​ങ്ങ​ള്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശം ഇ​തു​വ​രെ ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല. പു​തി​യ നി​യ​മം ഇ​ന്നു പ്രാ​ബ​ല്യ​ത്തി​ല്‍ എ​ത്തു​ന്ന​തോ​ടെ മാ​ര്‍​ഗ​നി​ര്‍​ദേ​ശം പാ​ലി​ക്കാ​ത്ത സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​ടെ ഭാ​വി സം​ബ​ന്ധി​ച്ച്‌ കേന്ദ്രം തീ​രു​മാ​ന​മെടുത്തേക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here