കോവിഡ് വ്യാപനം തടയുന്നതിനായി സൗദി ആഭ്യന്തര മന്ത്രാലയം ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കുടുംബ പരിപാടികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ 10000 റിയാല്‍ വരെ പിഴ ചുമത്താനാണ് തീരുമാനം.അനുവദനീയമായ പരിധിയില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച്‌ കൊണ്ട് വീടുകള്‍, വിശ്രമ സ്ഥലങ്ങള്‍, ഇസ്തിറാഹ്, ഫാം തുടങ്ങിയ ഇടങ്ങളില്‍ സംഘടിപ്പിക്കുന്ന കുടുംബ സംഗമങ്ങള്‍ക്കെതിരെയാണ് സൗദി ആഭ്യന്തര മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്.

ഒരേ കുടുംബത്തില്‍ പെട്ടവരും ഒരേ വീട്ടില്‍ താമസിക്കുന്നവരുമാണെങ്കില്‍ ഉത്തരവ് ബാധകമല്ല. ഒന്നിലധികം കുടുംബങ്ങള്‍ കോവിഡ് മാനദണ്ഡം ലംഘിച്ച്‌ ഒത്തുകൂടിയാല്‍ 10000 റിയാലാണ് പിഴ. കുടുംബ സംഗമങ്ങള്‍ക്ക് വിലക്ക് എന്ന് ഇതിനര്‍ഥമില്ല. പകരം പ്രോട്ടോകോള്‍ പാലിച്ചില്ലെങ്കിലാണ് പിടിവീഴുക.

LEAVE A REPLY

Please enter your comment!
Please enter your name here