രാജ്യത്ത് വിദേശ സര്‍വകലാശാലകള്‍ ആരംഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി ഹമദ് അല്‍ ശൈഖ്​. സര്‍വകലാശാലകള്‍ ആരംഭിച്ചാല്‍ വിദേശ വിദ്യാര്‍ഥികള്‍ക്കായി വിദ്യാഭ്യാസ വിസകള്‍ അനുവദിക്കും.

വിദേശ യൂനിവേഴ്‌സിറ്റികളുമായി വിദ്യാര്‍ഥികളെ കൈമാറല്‍ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. വിദേശ സര്‍വകലാശാലകളുടെ ബ്രാഞ്ചുകള്‍ സൗദിയില്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും രൂപം നല്‍കുന്നുണ്ട്.

സൗദി പൗരന്മാര്‍ക്ക് പരമാവധി ജോലികള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. പഠന സമയത്ത് തന്നെ അതിനാവശ്യമായ പരിശീലന പരിപാടികള്‍ ഇതി​െന്‍റ ഭാഗമായി ആവിഷ്‌ക്കരിക്കുമെന്നും മന്ത്രി അറിയിച്ചു. രാജ്യത്ത് ശാസ്ത്ര – സാങ്കേതിക വിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. സൗദിയില്‍ ബിരുദം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കാമ്ബസ് റിക്രൂട്ട്മെന്‍റുകള്‍ സജീവമാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here