സൗദിയില്‍ ഇന്ന് 621 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. 982 രോഗികള്‍ സുഖം പ്രാപിച്ചു. രാജ്യത്തെ ആകെ മരണസംഖ്യ 4369ഉം കോവിഡ് ബാധിതരുടെ എണ്ണം 3,27,551ഉം രോഗമുക്തി കേസുകള്‍ 3,06,004ഉം ആയി. രാജ്യത്തെ രോഗമുക്തി നിരക്ക് 93.4 ശതമാനമായി.

നിലവില്‍ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിലുള്ളവരുടെ എണ്ണം 17,178 ആയി കുറഞ്ഞു. ഇവരില്‍ 1,238 പേരുടെ നില ഗുരുതരമാണ്. റിയാദ് 4, ജിദ്ദ 8, മക്ക 4, ഹുഫൂഫ് 1, ത്വാഇഫ് 2, മുബറസ് 3, അബഹ 2, തബൂക്ക് 1, ജീസാന്‍ 3, അബൂ അരീഷ് 1, സബ്യ 2 എന്നിവിടങ്ങളിലാണ് പുതിയതായി മരണം സംഭവിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here