സൗദിയില്‍ പുതുതായി 593പേര്‍ക്ക് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ആറുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. വിവിധ ഭാഗങ്ങളിലായി 30 പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 3,28,144ഉം, മരണസംഖ്യ 4399ഉം ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 1203 പേര്‍ പുതുതായി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 307207 ആയി ഉയര്‍ന്നു.

രാജ്യത്തെ രോഗമുക്തി നിരക്ക്​ 93.5 ശതമാനമായി. 6.5 ശതമാനം ആളുകള്‍ മാത്രമേ രോഗബാധിതരായി അവശേഷിക്കുന്നുള്ളൂ. നിലവില്‍ 16,538പേരാണ് ചികിത്സയിലുള്ളത്. . ഇതില്‍ 1180 പേര്‍ ഗുരുതരാവസ്ഥയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,035 കോവിഡ്​ ടെസ്റ്റുകള്‍ കൂടി നടത്തിയതോടെ രാജ്യത്ത് നടത്തിയ ആകെ ടെസ്റ്റുകളുടെ എണ്ണം 5,917,184 ആയെന്നും അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here