സൗദിയില്‍ മൂന്നു സാഹചര്യങ്ങളില്‍ സ്പോണ്‍സറുടെ അനുമതി കൂടാതെ പുതിയ തൊഴിലുടമയുടെ കീഴിലേക്ക് മാറാന്‍ അനുവദിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഉപയോക്താക്കളില്‍ ഒരാള്‍ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് സ്പോണ്‍സറുടെ അനുമതി കൂടാതെ വിദേശ തൊഴിലാളിയുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ അനുവദിക്കുന്ന സാഹചര്യങ്ങള്‍ മന്ത്രാലയം വ്യക്തമാക്കിയത്.

തൊഴിലാളിയുടെ ഇഖാമയുടെയും വര്‍ക്ക്പെര്‍മിറ്റിന്റെയും കാലാവധി അവസാനിക്കല്‍, തുടര്‍ച്ചയായി മൂന്നു മാസത്തെ വേതനം നല്‍കാതിരിക്കല്‍, തൊഴിലാളിയെ വ്യാജമായി ഹുറൂബാക്കല്‍ എന്നീ സാഹചര്യങ്ങളിലാണ് തൊഴിലുടമയുടെ അനുമതി കൂടാതെ സ്പോണ്‍സര്‍ഷിപ്പ് മാറ്റം അനുവദിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here