അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരം അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (സെഹ) കൊറോണ വൈറസ് പരിശോധനാ ശേഷി പ്രതിദിനം 7,000 എണ്ണത്തോളം വർദ്ധിപ്പിക്കുമെന്ന് അറിയിച്ചു. അബുദാബി മീഡിയ ഓഫീസിൽ നിന്നുള്ള ട്വീറ്റുകളിലൂടെയാണ് ഈ നീക്കം വ്യക്തമാക്കിയത്. ഇതുപ്രകാരം ഇനിമുതൽ സെഹയ്ക്ക് ആഴ്ചയിൽ 115,000 ടെസ്റ്റുകൾ നടത്താനാവും. അതായത് 72 ശതമാനം വർധന. അബുദാബിയിലും ദുബായിലും കോവിഡ് -19 ടെസ്റ്റിംഗ് സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ വർദ്ധനവ്.

സൗജന്യ കോവിഡ് -19 സ്ക്രീനിംഗ് ലഭ്യമാകുന്നവർ: –

യുഎഇ പൗരന്മാർ
വീട്ടുജോലിക്കാർ
നിശ്ചയദാർഢ്യമുള്ള ആളുകൾ
ഗർഭിണികൾ
50 വയസോ അതിൽ കൂടുതലോ പ്രായമുള്ള മുതിർന്ന താമസക്കാർ വിട്ടുമാറാത്ത രോഗമുള്ളവർ കോവിഡ് -19 ലക്ഷണങ്ങളുള്ളവർ

LEAVE A REPLY

Please enter your comment!
Please enter your name here