കോവിഡ് പശ്ചാത്തലത്തിൽ നിർത്തലാക്കിയിരുന്ന ലോട്ടറി വിൽപ്പന ഇന്നു മുതൽ പുനരാരംഭിക്കുമെന്ന് സർക്കാർ അറിയിച്ചു. ജൂൺ രണ്ടുമുതൽ നറുക്കെടുപ്പ് തുടങ്ങുമെന്നും നേരത്തെ നടക്കാനിരുന്ന സമ്മർ ബംബർ നറുക്കെടുപ്പ് ജൂൺ 26ന് നടത്തുമെന്നും അറിയിച്ചു. ലോട്ടറിയിൽ നിന്നുള്ള ലാഭം പൂർണമായും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്നും സർക്കാർ അറിയിച്ചു. വിറ്റുപോകാത്ത പൗർണമി വിൻവിൻ ലോട്ടറിയുടെ 30 ശതമാനം വരെ ഏജൻറുമാരിൽ നിന്നും തിരിച്ചെടുക്കാനും സർക്കാർ ഉത്തരവിറക്കി. ബുക്കുകൾ ആയി ബാക്കിയുള്ള ലോട്ടറികൾ മാത്രമേ തിരിച്ചെടുക്കുക ഉള്ളൂ എന്നും ചില്ലറ ടിക്കറ്റുകൾ തിരിച്ചെടുക്കാൻ സാധ്യമല്ല എന്നും ലോട്ടറി അധികൃതർ അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here