ലോകം മുഴുവന്‍ കൊറോണ മഹാമാരിയുടെ പിടിയില്‍ അകപ്പെട്ടിരിക്കേ വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിനായുള്ള നടപടികള്‍ വേഗത്തിലാക്കി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. മൂന്നാം ഘട്ടത്തില്‍ വാക്‌സിന്‍ സ്വീകരിക്കുന്ന ആളുകളുടെ പേരുവിവര പട്ടിക തയ്യാറാക്കി. ഒക്ഫഡ് സര്‍വ്വകലാശാലയും, വന്‍കിട മരുന്ന് നിര്‍മ്മാണ കമ്ബനിയായ ആസ്ട്രാ സെനേകയും സംയുക്തമായി നിര്‍മ്മിക്കുന്ന കൊവിഷീല്‍ഡ് വാക്‌സിന്റെ പരീക്ഷണമാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പുരോഗമിക്കുന്നത്.

1600 പേരാണ് മൂന്നാം ഘട്ടത്തില്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിന് സന്നദ്ധത അറിയിച്ചിരിക്കുന്നത്. ഇവരുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പേരു വിവര പട്ടിക തയ്യാറായ സാഹചര്യത്തില്‍ മൂന്നാം ഘട്ട പരീക്ഷണം ഉടന്‍ ആരംഭിക്കാനാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തീരുമാനം. പരീക്ഷണങ്ങളില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനൊപ്പം ഐസിഎംആറും സഹകരിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here