കോവിഡ് മൂലം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്ന കമ്പനികളിലേക്കുള്ള തൊഴില്‍ നിയമനം പുനരാരംഭിക്കുന്നു. ഇതുസംബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ പുനരാരംഭിക്കുമെന്ന് ഭരണ വികസന, തൊഴില്‍, സാമൂഹിക കാര്യ മന്ത്രാലയം ഔദ്യോഗികമായി പ്രസ്താവനയിലൂടെ അറിയിച്ചു. ഓരോ സ്ഥാപനങ്ങള്‍ക്കും അത്യാവശ്യം വേണ്ട ജീവനക്കാരെ ഓണ്‍ലൈന്‍ വഴിയുള്ള അപേക്ഷയിലൂടെ കമ്പനികള്‍ക്ക് തിരഞ്ഞെടുക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി. വരുന്ന ഞായറാഴ്ച മുതലാണ് പുതിയ തൊഴില്‍ അപേക്ഷകള്‍ സ്വീകരിക്കുക.

ഏതൊക്കെ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിസ അനുവദിക്കുകയെന്ന കാര്യം വ്യക്തമല്ല. കൊവിഡ് അപകടം കുറഞ്ഞ രാജ്യങ്ങളെയാകും പരിഗണിക്കുക എന്ന സൂചനകളാണ് ഇപ്പോള്‍ വരുന്നത്. അതേസമയം, കൂടുതല്‍ ആവശ്യകത ഇന്ത്യന്‍ തൊഴിലാളികള്‍ക്കായതുകൊണ്ട് നിബന്ധനകള്‍ക്ക് വിധേയമായയി ഇവരെ പരിഗണിക്കാന്‍ സാധ്യതയുണ്ടെന്ന സൂചനയുമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അധികൃതര്‍ വ്യക്തത വരുത്തിയിട്ടില്ല. തൊഴില്‍ അപേക്ഷകള്‍ പഠിക്കുമെന്നും, തൊഴിലാളികള്‍ക്കുള്ള വേതനം, മാന്യമായ താമസ സൗകര്യം എന്നിവ പരിശോധിക്കുമെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. നേരത്തേ ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും പ്രത്യേക അനുമതിയില്‍ തൊഴിലാളികള്‍ ഖത്തറിലെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here