ഓണ്‍ലൈനിലൂടെ വിദേശ തൊഴിലാളികളുടെ റെസിഡന്‍ഷ്യല്‍ ഐഡി (ഇഖാമ) പുതുക്കുന്നതിന് ഏഴ് നിബന്ധനകള്‍ പൂര്‍ത്തിയാക്കണമെന്ന് സൗദി പാസ്‌പോര്‍ട്ട് അതോറിറ്റി ആവര്‍ത്തിച്ചു. കാലാവധിയുള്ള പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കുക എന്നത് ഈ നിബന്ധനയില്‍പെട്ടതാണ്. ട്രാഫിക് പിഴകള്‍ ഉണ്ടെങ്കില്‍ ഇക്കാമ പുതുക്കും മുമ്പ് അവ അടക്കണം. ഇഖാമ പുതുക്കുന്നതിനുള്ള ഫീസും അടക്കണം. ഇക്കാമ പുതുക്കേണ്ട വ്യക്തിയുടെ കുടുംബാംഗങ്ങളില്‍ 21 വയസ്സിനു മുകളിലുള്ള ആണ്‍കുട്ടികള്‍ കുടുംബനാഥന്റെ വിസയോടൊപ്പം ഉണ്ടാവരുത്. വിസ പുതുക്കേണ്ട വിദേശി സൗദിയില്‍ ഉണ്ടായിരിക്കണം. കാലാവധിയുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കയും വേണം. വിദേശിക്കെതിരെ സ്‌പോണ്‍സര്‍ ‘ഹുറൂബ്’ (ഒളിച്ചോട്ടം) റജിസ്റ്റര്‍ ചെയ്യാതിരിക്കുക തുടങ്ങിയ ഏഴ് നിബന്ധനകളാണ് പാസ്‌പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here