നാട്ടില്‍ നിന്നും മരുന്നെത്തിച്ച് കഴിച്ചിരുന്നവര്‍ക്ക്,പകരം മരുന്ന് കുവൈത്തില്‍ ലഭിക്കാത്ത ഘട്ടത്തില്‍ മരുന്നുകള്‍ കാര്‍ഗോ വഴി എത്തിച്ച് നല്‍കുന്നത് കുവൈത്ത് കെ.എം.സി.സി.യും മെഡിക്കല്‍ വിംഗും തുടരുന്നു. കഴിഞ്ഞ ദിവസം നാട്ടില്‍ നിന്നയച്ച ഇരുനൂറോളം പേര്‍ക്കുള്ള നൂറു കണക്കിന് മരുന്നുകള്‍ കുവൈത്തിലെത്തി.

മൂന്നാം ഘട്ടത്തിലെത്തിയ മരുന്നുകള്‍ കുവൈത്ത് കെ.എം.സി.സി.മെഡിക്കല്‍ വിംഗിന്റെ നേതൃത്വത്തില്‍ ഫാര്‍മസിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ വേര്‍തിരിച്ച് ഒരോരുത്തരുടേയും താമസ സ്ഥലത്ത് വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാര്‍ എത്തിച്ചു നല്‍കും. കുവൈത്തിലെത്തിയ മരുന്നുകള്‍ പെട്ടെന്ന് കസ്റ്റംസ് ക്ലിയറന്‍സ് പൂര്‍ത്തിയാക്കി സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ഷാഫി കൊല്ലം മെഡിക്കല്‍ വിംഗ് നേതൃത്വത്തിനു കൈമാറി. മരുന്നെത്തിക്കാനുള്ള കാര്‍ഗോ ചിലവുകള്‍ പൂര്‍ണ്ണമായും കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റിയാണ് വഹിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here