ഉത്തരാഖണ്ഡിലുണ്ടായ മേഘവിസ്ഫോടനത്തില്‍ വ്യാപക നാശനഷ്ടം. തെഹ്റിയിലെ ഉത്തര്‍കാശി, രുദ്രപ്രയാഗ് എന്നിവിടങ്ങളിലാണ് ദുരന്തമുണ്ടായത്. നിരവധി റോഡുകളും പാലങ്ങളും വീടുകളും തകര്‍ന്നു. ആള്‍നാശം സംഭവിച്ചോയെന്ന കാര്യങ്ങള്‍ അറിവായിട്ടില്ല.

മേഘസ്‌ഫോടനം കാരണം ആളുകള്‍ മരണപ്പെട്ടോ എന്നും പരിക്കേറ്റവര്‍ ആരൊക്കെയെന്നുമുള്ള വിവരം ഇനിയും ലഭ്യമായിട്ടില്ല. എന്നാല്‍ ഹിമാലയന്‍ മലനിരകളുള്ള പ്രദേശമായതിനാല്‍ ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങള്‍ വലുതാണെന്നാണ് അനുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here