ഷാർജ: ഷാർജ എക്സ്പോസെന്ററിലെ മുപ്പത്തിഒൻപതാമത് രാജ്യാന്തര പുസ്തകമേളയിൽ പ്രശസ്ത എഴുത്തുകാരിയായ ഭാഷാസിംഗിന്റെ ഇന്ത്യയിലെ ജനങ്ങളുടെ ജീവിതം വിവരിക്കുന്ന അൺസീൻ എന്ന പുസ്തകത്തിന്റെ മലയാളം പതിപ്പായ കാണാമറയത്തെ ഇന്ത്യ ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി അബ്ദുല്ല മല്ലിച്ചേരി മലയാള മനോരമ ചീഫ് റിപ്പോർട്ടർ സാദിഖ് കാവിലിന് നൽകികൊണ്ട് പ്രകാശനംചെയ്തു. പ്രമുഖ എഴുത്തുകാരിയായ ചിഞ്ചു പ്രകാശ് ആണ് ശക്തമായ കഥപറയുന്ന ഈ പുസ്തകത്തെ മലയാളത്തിലേക്ക് പരിഭാഷപെടുത്തിയത്. പുസ്തകത്തിന്റെ പ്രസാധകരായ ഒലിവ് പബ്ലിക്കേഷൻസിന്റെ പവലിയനിൽവെച്ചാണ് പ്രകാശനചടങ്ങ് നടന്നത്.

നൂറ്റാണ്ടുകളായി മാറ്റിനിർത്തപ്പെട്ട ഒരു വിഭാഗത്തെ കുറിച്ച് ഉറക്കെ വിളിച്ചു പറയുന്ന ഒരു പുസ്തകമാണ് കാണാമറയത്തെ ഇന്ത്യ. വിസർജ്യം നിറഞ്ഞ രാജ്യത്തിൽ സഹജീവികളുടെ വിസർജ്യം കൈകൊണ്ട് കോരിമാറ്റാൻ നിർബന്ധിതരായ മനുഷ്യരെ അദൃശ്യരാക്കുന്ന മതിൽക്കെട്ടുകൾ അക്ഷരങ്ങളാൽ ഭേദിപ്പിക്കപ്പെടുന്നതാണ് ഈ പുസ്തകത്തിന്റെ ഇതിവൃത്തം.

ചടങ്ങിൽ പ്രശസ്ത എഴുത്തുകാരൻ വെള്ളിയോടൻ പുസ്തകം പരിചയപ്പെടുത്തി. പരിപാടിയിൽ ഒലിവ് പബ്ലിക്കേഷൻ ഗൾഫ് കോർഡിനേറ്ററും യുഎഇയിലെ നിയമ പ്രതിനിധിയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശേരി, ഒലിവ് പബ്ലിക്കേഷൻ മിഡിൽ ഈസ്റ്റ് ഓർഗനൈസർ അഷ്റഫ് അത്തോളി, , പ്രമുഖ എഴുത്തുകാരൻ ബഷീർ തിക്കോടി, അബ്ദുറഹിമാൻ മണിയൂർ, ചിരന്തന സാംസ്കാരികവേദി പ്രസിഡന്റ്, ഇൻകാസ് യുഎഇ കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി, അഡ്വ.ശങ്കർ നാരായണൻ, സാമൂഹ്യപ്രവർത്തകൻ കെ.ടി.പി ഇബ്രാഹിം, മുന്തിർ കൽപകഞ്ചേരി, ഹംസ കരിയാടൻ മാങ്കടവ് എന്നിവർ സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here